റാന്നി – വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ ചേർന്ന ഏകോപന സമിതി യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി -പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. തൊഴിൽ അന്വേഷകർക്കായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ജൂലൈ മൂന്നു മുതൽ അഞ്ചു വരെ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗം എം എസ് ശ്യാം എന്നിവർ പങ്കെടുത്തു.

ചിത്രം- റാന്നി
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചേർന്ന ഏകോപന സമിതി യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

