ആറന്മുള – പി എൻ പണിക്കർ ഫൗണ്ടേഷൻ 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂൺ 19 ന് കിടങ്ങന്നൂർ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയർസെക്കൻഡറി സ്‌കൂളിൽ ആന്റോ ആന്റണി എം പി നിർവഹിക്കും. വിവര പൊതുജന സമ്പർക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാൻഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആർ അജയകുമാർ അധ്യക്ഷനാകും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഫാ. ഏബ്രഹാം മുളമൂട്ടിൽ വായനാദിന പ്രതിജ്ഞ ചൊല്ലും. പി.എൻ. പണിക്കർ പുരസ്‌കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി സി. കെ. നസീർ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

വായനാ മഹോത്സവത്തിന്റെ ഭാഗമായി അക്ഷരജ്യോതി വിളംബരജാഥ എസ്‌വിജിവി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് സി ജി പ്രദീപ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ് നായർ, സ്‌കൂൾ പ്രിൻസിപ്പൽ വി. ശ്രീജ, മാനേജർ മാതാ കൃഷ്ണാനന്ദ പൂർണിമാമയി, പ്രധാന അധ്യാപകൻ കെ വി മാധവൻ കുഞ്ഞ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി സി. കെ. നസീർ, ട്രസ്റ്റ് ട്രഷറർ ജയൻ നായർ, അദ്ധ്യാപകരായ രാജേഷ് കുമാർ, വിദ്യ വിജയൻ, ജ്യോതിമ എന്നിവർ നേതൃത്വം നൽകി.


