തിരുവനന്തപുരം – ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയർ ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ നൽകുന്ന നിർദേശം പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവിൽ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കിൽ അവിടെ തന്നെ തുടരണം. സ്ഥിതിഗതികൾ എംബസി അധികൃതരും നോർക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാൻ, ഇസ്രയേൽ അധികൃതരുമായി എംബസികൾ നിരന്തരസമ്പർക്കത്തിലാണ്.
വിവരങ്ങൾ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പരുകളിലോ, നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണം. ഇറാനിലെ ടെഹ്‌റാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ: +989128109115, +989128109109, ഇമെയിൽ: consular@indianembassytehran.com. ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ: + 97254-7520711, +97254-3278392, ഇമെയിൽ: cons1.telaviv@mea.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെൽപ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


