കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ അടക്കം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെ, കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.

കായിക താരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടി 13 വയസ്സ് മുതൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *