എട്ടു മാസം മുന്‍പ് നാടുവിട്ട രണ്ടു പോക്‌സോ കേസുകളിലെ പ്രതിയെ ആന്ധ്രയില്‍ നിന്ന് പൊക്കി ആറന്മുള പൊലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കേ ഒരു സ്‌റ്റേഷനില്‍ തന്നെ രണ്ടു പോക്‌സോ കേസുകളില്‍ കൂടി അകപ്പെട്ട് നാടുവിട്ടയാളെ പൊലീസ് ആന്ധ്രയില്‍ നിന്ന് പിടികൂടി. എരുമക്കാട് മോടിയില്‍ വീട്ടില്‍ എം.കെ. സുരേഷിനെയാണ് (46) പത്തനംതിട്ട ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്്ത രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായ സുരേഷിനെ ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒകേ്ടാബറിലാണ് ഇയാള്‍ക്കെതിരേ ആറന്മുളയില്‍ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എട്ടു മാസമായി ഹൈദരാബാദ്, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. സൈബര്‍ സെല്‍ മുഖേനെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ ഒളിയിടം കണ്ടെത്തിയത്.

പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി ആന്ധ്രാപ്രദേശ് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ആറന്മുള സ്‌റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ അലോഷ്യസ് , സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അംഗങ്ങളായ ജയകൃഷ്ണന്‍, സുകേഷ് രാജ്, അബ്ദുല്‍ ഷഫീഖ്, ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ സലിം, പ്രദീപ്, അനിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *