അങ്കമാലി : 1959-ൽ ഇ.എം.എസ്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ നടന്ന വിമോചന സമരത്തിൽ പങ്കെടുത്തവർക്കെതിരെ അങ്കമാലിയിൽ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ഏഴ് രക്തസാക്ഷികളുടെ ഓർമ്മദിനം അങ്കമാലി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കയിൽ ആചരിച്ചു. ഏഴുമണിയുടെ ദിവ്യബലിയ്ക്ക് ശേഷം രക്തസാക്ഷികളെ അടക്കം ചെയ്തിട്ടുള്ള കല്ലറയിൽപ്രത്യേക പ്രാർത്ഥനകളും റീത്ത് സമർപ്പണവും നടത്തി. അതിനുശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോപോൾ, വിമോചന സമരനേതാവും ആ കാലത്തെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായിരുന്ന അഡ്വ. ഗർവ്വാസീസ് അരീയ്ക്കൽ, പി. വി. ജോസ്, പി. വി. സജീവൻ, അഡ്വ. കെ.എസ്. ഷാജി, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ രാജു പാറയ്ക്കൽ, പി. എഫ്. വിൻസെന്റ്. എം.യു. മാർട്ടിൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, റോയി വർഗ്ഗീസ്, അസ്സീസി മഞ്ഞളി, കെ.ടി. പൗലോസ്, കെ.ടി. ജയൻ, ദേവാച്ചൻ കോട്ടയ്ക്കൽ, കെ. ആർ. സുബ്രൻ, മണ്ഡലം പ്രസിഡന്റുമാരായ സാജു നെടുങ്ങാടൻ, കെ. പി. അയ്യപ്പൻ, സുനിൽ അറയ്ക്കലാൻ, ലിസി പോളി, മീര അവറാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : അങ്കമാലി സെന്റ്‌ജോർജ്ജ് ബസിലിക്ക സിമിത്തേരിയിൽ വിമോചനസമര രക്തസാക്ഷികളുടെ കല്ലറയിൽ റവ. ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ നേതൃത്വത്തിൽ റീത്ത് സമർപ്പിക്കുന്നു. അഡ്വ. ഗർവ്വാസ്സീസ് അരീയ്ക്കൽ നഗരസഭ ചെയർമാൻ അഡ്വ. ഷിയോപോൾ, ബ്‌ളോക്ക് പ്രസിഡന്റ് ആന്റു മാവേലി, പി. വി. സജീവൻ, പി. വി. ജോസ്, രാജു പാറയ്ക്കൽ, പി. എഫ്. വിൻസെന്റ്, സാജു നെടുങ്ങാടൻ,. അഡ്വ. കെ. എസ്. ഷാജി, എം. യു. മാർട്ടിൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസിപോളി തുടങ്ങിയവർ സമീപം


