കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ് നടന്നു.

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം ഇന്നലെ – വ്യാഴാഴ്ച രാവിലെ 10 50ന് നടന്നു. തന്ത്രി ബ്രഹ്മശ്രീ ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് ശേഷം തോട്ടയ്ക്കാടൻ കുടുംബയോഗം പ്രസിഡണ്ട് പേങ്ങാട്ടിൽ ത്രിവിക്രമൻ പിള്ള ശിലാസ്ഥാപനം നടത്തി. ഭാരവാഹികളായ വി . ആർ രാജേഷ്, വി.വി. ശ്രീകുമാർ, വി എം. അശോക് കുമാർ, ശ്രീജിത്ത് മലയാലപ്പുഴ, ശ്രീകുമാർ വാലുഴത്തിൽ, വിഷ്ണു കിഴക്കേവീട്ടിൽ, വി വി ജയകുമാർ,ഗോപാലകൃഷ്ണൻ നായർ, വി . എം. ദിലീപ് കുമാർ, നിർമ്മാണ ചുമതലയുള്ള പ്രദീപ് തുണ്ടിത്തറമലയിൽ എന്നിവർചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ- കുറ്റൂർ കിഴക്കേവിട്ടി കാവിൽ നടന്ന ശിലാസ്ഥാപന ചടങ്ങ് തന്ത്രി ബ്രഹ്മശ്രീ. ആറ്റുപുറത്തില്ലം പരമേശ്വരം പോറ്റിയും തോട്ടയ്ക്കാടൻ കുടുംബയോഗം പ്രസിഡൻറ് പേങ്ങാട്ടിൽ ത്രിവിക്രമൻ പിള്ളയും ചേർന്ന് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *