സംസ്ഥാന തല അക്കാദമിക ശില്പശാല മെഴുവേലി ഗവ. ജി.വി എൽ.പി സ്കൂളിൽ

Kerala Pathanamthitta TECH

മെഴുവേലി – ഗവ. ജി.വി എൽ.പി എസ് പൂർവ്വ വിദ്യാർഥി സ്കൂൾ സഹായ കൂട്ടായ്മയുടെയും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല അക്കാദമിക് ശില്പശാലക്ക് 2024 മാർച്ച് 10ന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളായ വിധു മാഷും, മഹേഷ് മാഷും നേതൃത്വം നൽകുന്നു.

വിദ്യാഭ്യാസ മേഖലയിലെ നൂതനാശയങ്ങൾക്കും അന്വേഷണങ്ങൾക്കും എൻ.സി.ഇ.ആർ.ടി ഏർപ്പെടുത്തിയ 2023 ലെ ദേശീയ പുരസ്ക്കാരം ,
2018 ലെ ദേശീയ അദ്ധ്യാപക പുരസ്ക്കാരം, 2020 ലെ ‘മോസ്റ്റ് ഇന്നൊവേറ്റീവ് ഹെഡ്മാസ്റ്റർ ഓഫ് ദി ഇയർ’ ഇന്റർനാഷണൽ അവാർഡ്,
2021 ലെ ഇന്റർനാഷണൽ അവാർഡ് ഫോർ ഇന്നൊവേറ്റീവ് പ്രിൻസിപ്പൽ അവാർഡ്, 2023 നാഷണൽ ഇന്നവേഷൻ അവാർഡ് എന്നിവ നേടിയ വിധുമാഷ് ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത പഠനരീതി സ്വന്തം വിദ്യാലയത്തിൽ നടപ്പിലാക്കി മാതൃക സൃഷ്ടിച്ച അനുഭവം പ്വങ്കിടും

കുട്ടികൾ തീരെ ഇല്ലാതിരുന്ന അനാകർഷകമായ വിദ്യാലയമായിരുന്നു ചെറിയാക്കര ഗവ. LPS. കേവലം മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തെ മാതൃകാ വിദ്യാലയമാക്കി, ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയ മഹേഷ് മാഷ് ചെറിയാക്കരയിൽ നടപ്പിലാക്കിയ നൂതനാശയങ്ങൾ അവതരിപ്പിക്കും.

👉ഈ ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് ചേരണം
https://chat.whatsapp.com/J2tBRDs1yv38sy8JXxlHLH

👉 ചേർന്നാലുടൻ പേരും വിലാസവും പങ്കിടണം.
🔆 ജിവി എൽ പി എസ് പൂർവ്വ വിദ്യാർഥി സ്കൂൾ സഹായക്കട്ടായ്മയിലുള്ളവർക്ക് പുറമേ
👉 ആറന്മുള ഉപജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും താല്പര്യമുള്ള അധ്യാപകർക്കും ശില്പശാലയിൽ പങ്കെടുക്കാം.
🔆 മാർച്ച് 7നകം ചേരുന്നവർക്ക് മാത്രം പങ്കാളിത്തം

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *