കുട്ടനാട് : കലിതുള്ളിയെത്തിയ കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർ ക്ക് സഹായഹസ്തവുമായിട്ടാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ രംഗത്ത് വന്നത്. കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ വെങ്കിടാചലം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സഹായം അനുവദിച്ചത്. ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റർ പിസി ചാക്കോ, സോൺ ചെയർമാൻ സുരേഷ് ബാബു, ഇ.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യം, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ വിവിധ ക്ലബുകളിൽ എത്തിക്കുന്നത്. ക്ളബുകൾ അർഹരായവരെ കണ്ടെത്തി കിറ്റുകൾ നല്കും.

എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രൂപരേഖ തയ്യാറാക്കുമെന്ന് സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ‘സ്നേഹ തീർത്ഥം’ പദ്ധതിയിലൂടെ ശുദ്ധജലം വിതരണം ചെയ്തിരുന്നു.തലവടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ, സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം, തലവടി ആനപ്രമ്പാൽ തെക്ക് ഗവ. എൽ പി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ് കുടിവെള്ളം വിതരണം ചെയ്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

