വള്ളംകുളം: ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ട്കൾ പഴക്കമുള്ള വ്യക്ഷത്തിന് ഭക്ത്യാദരവന്ദനം. വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ലോകത്ത് പരിസ്ഥിതി ചിന്ത ഉടലെടുക്കുന്നതിനു മുമ്പ് പ്രകൃതി സൗഹൃദ ജീവിതം ശീലിച്ചവരായിരുന്നു ഭാരതീയരെന്നും
അത് തലമുറയ്ക്ക് ബോധ്യപ്പെടുത്തി തന്നെ ജീവിക്കണമെന്നും പ്രകൃതി രക്ഷ സുപോഷണ വേദി മേഖല സംയോജകനായ എസ്.എൻ.ഹരികൃഷ്ണൻ പറഞ്ഞു.ചടങ്ങിൽമുഖ്യപ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽബാബു,സുസ്മിത ബൈജു , പരിസ്ഥിതി പ്രവർത്തകൻ അനൂപ് അപ്പുക്കുട്ടൻ, ശിവകുമാർ അമ്യതകല രഞ്ചിത്ത് കൊട്ടാരത്തിൽ, നാരായണൻനായർ , ആനന്ദ് ശങ്കർ , പ്രേംകുമാർ ,ഗോപകുമാർ ശങ്കരമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സാമൂഹ്യ വ്യക്ഷ രക്ഷാബന്ധൻ നടത്തി.



