റാന്നി – വൃദ്ധ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി മുക്കാലുമൺ ചക്കുതറയിൽ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. ഭർത്താവിനെ കട്ടിലിൽ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവിന്റെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവർ മാത്രമായിരുന്നു വീട്ടിൽ താമസം. ഏക മകൻ എറണാകുളത്താണ് ജോലിചെയ്യുന്നത്. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

