റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലെ ഗതാഗതം ഇന്നലെയും പുനരാരംഭിക്കാൻ കഴിഞ്ഞില്ല.

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – കാറ്റിലും, മഴയിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ട റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് റോഡിൽ ഇന്നലെയും ഗതാഗതം പുനരാരംഭിച്ചില്ല. റോഡിൽ വീണ മരങ്ങൾ മുറിച്ചുനീക്കിയെങ്കിലും വൈദ്യുത ലൈനിൽ പണികൾ നടക്കുന്നത് കാരണമാണ് ഗതാഗതം പുനരാരംഭിക്കാനാകാഞ്ഞത്. വൺവേ ഒഴിവാക്കി സംസ്ഥാന പാത വഴി തന്നെയാണ് ഇന്നലെയും വാഹനങ്ങൾ തിരിച്ചുവിട്ടത്.

വ്യക്തമായ സൂചനാ ബോർഡുകളില്ലാത്തതിനാൽ ഒട്ടേറെ വാഹനങ്ങൾ ഗതാഗതം നിരോധിച്ച ഭാഗംവരെയെത്തി തിരികെപ്പോയി. വഴിയറിയാത്ത വാഹനയാത്രക്കാർക്ക് ഇതുകാരണം കുറെ കറങ്ങേണ്ടിവന്നു.. വ്യാഴാഴ്ചയാണ് ബൈപ്പാസ് റോഡിൽ ശക്തമായി അടിച്ച കാറ്റിൽ മരങ്ങൾ വീണത്. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകൾക്കുള്ളിൽ ഇവ വെട്ടിമാറ്റി ഗതാഗത തടസ്സംനീക്കിയിരുന്നു. എന്നാൽ ഈ ഭാഗത്തെ അഞ്ച് വലിയ ഇരുമ്പ് വൈദ്യുതി പോസ്റ്റുകൾ വളഞ്ഞും ചരിഞ്ഞും നിൽക്കുകയാണ്. ലൈനുകളും കുരുങ്ങി കിടക്കുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ഇരുമ്പുപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നത്. ഈ ജോലികൾ പൂർത്തിയാകാത്തതിനാലാണ് ഗതാഗതം തിരിച്ചുവിട്ടിട്ടുള്ളത്.

ചിത്രം വീഡിയോ കടപ്പാട് – സണ്ണി പുല്ലാംപള്ളി

Leave a Reply

Your email address will not be published. Required fields are marked *