വളർന്നതോ, വളർത്തിയതോ ? അടൂർ ബൈപ്പാസിൽ പുല്ലിനൊപ്പം കഞ്ചാവ് ചെടി:

Pathanamthitta
Print Friendly, PDF & Email

അടൂര്‍: ബൈപ്പാസില്‍ കഞ്ചാവ് ചെടി കണ്ടെത്തി. എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ ആണ് ചെടി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11:30 യോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്. 50 സെന്റിമീറ്റര്‍ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി ആണ് ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപം ഫുട് പാത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ സെബാസ്റ്റ്യന്റെ
നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ മാത്യു ജോണ്‍, സിഇഓമാരായ ബിനു വര്‍ഗീസ്, ബിഎല്‍ ഗിരീഷ്, ഐ.ബി ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, ഉദ്യോഗസ്ഥന്‍ സി.കെ മനോജ് റെജി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *