മുട്ടാറിൽ മുട്ടറ്റം ആറായി ; മുട്ടാർ ഒറ്റപ്പെട്ട നിലയിൽ.

Kerala Alappuzha

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും, എ.സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന നീരേറ്റുപുറം – മുട്ടാർ – കിടങ്ങറ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. മുട്ടാർ സെൻട്രൽ റോഡിൽ പലസ്ഥലങ്ങളിലും മിത്രക്കരി ജീമംഗലം റോഡിലും വെള്ളം കയറിയതു മൂലവും മുട്ടാർ നിവാസികൾക്കു എ.സി റോഡിൽ എത്തുവാനോ, തിരുവല്ല – അമ്പലപ്പുഴ റോഡിൽ എത്തുവാനോ സാധിക്കാത്ത അവസ്ഥയിലാണ്. റോഡുകളിൽ എല്ലാം വെള്ളം കയറിയതോടെ മുട്ടാർ ഗ്രാമം ഒറ്റപ്പെട്ട നിലയിലായി. മുട്ടാർ റോഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാർ വലയുകയാണ്. രണ്ട് ദിവസം മഴ പെയ്താൽ പോലും റോഡ് മുട്ടോളം വെള്ളത്തിൽ മുങ്ങും. അടിയന്തരമായി മുട്ടാർ സെൻട്രൽ റോഡിൽ വെള്ളം കയറുന്ന ഭാഗങ്ങൾ മണ്ണിട്ടു ഉയർത്തി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ 28 വർഷം മുൻപു പണിത മിത്രക്കരി ജീമംഗലം റോഡ് ഉയർത്തുന്നതിപ്പം ജീ മംഗലം കലുങ്കും അടിയന്തരമായി പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മുട്ടാർ സെൻട്രൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ തോമസ്‌കുട്ടി മാത്യു ചീരംവേലിൽ പറഞ്ഞു

🟣✒️ഡോ. ജോൺസൺ വി ഇടിക്കുള

ആലപ്പുഴ ജില്ലയിലെ തായങ്കരി – ചങ്ങനാശ്ശേരി, മുട്ടാര്‍, കളങ്ങര റൂട്ടിലെ റോഡില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ റൂട്ടിലെ കെഎസ്ആർടിസി സര്‍വ്വീസുകള്‍ താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഐസി അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *