പത്തനംതിട്ട – നഗരസഭയുടെയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഷാജി എൻ കരുൺ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും 30 വൈകിട്ട് 5.30 ന് ടൗൺ ഹാളിൽ നടക്കും. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ലൂമിയർ ലീഗ് പ്രസിഡൻ്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിക്കും. ‘രതിയില്ലാത്ത പ്രണയ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഡോ. മോൻസി ജോൺ, ‘ആർദ്രതയുടെ കല’ എന്നവിഷയത്തിൽ ഡോ. വിനോദ് രാജ്, ‘പിറവി മുതൽ ഓള് വരെ’ എന്ന വിഷയത്തിൽ എം എസ് . സുരേഷ് എന്നിവർ ഷാജി എൻ കരുണിൻ്റെ ചലച്ചിത ജീവിതത്തെ അനുസ്മരിച്ച് സംസാരിക്കും. തുടർന്ന് കാൻ മേളയിൽ പുരസ്കാരം നേടിയ ‘പിറവി’ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ 9447945710






