അബുദാബി : ആലപ്പുഴ ജില്ലാ കെഎംസിസി നൂർ അൽ അഹല്യ മെഡിക്കൽ സെന്ററും സംയുക്തമായി അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി കെഎംസിസി പ്രവർത്തകരും പൊതുജനങ്ങളും ക്യാമ്പിന്റെ ഭാഗമായി. ഇതോടൊപ്പം ജി.പി, ഡെന്റൽ,സ്കിൻ, ഓപ്താൽമോളജി തുടങ്ങിയ മേഖലയിലെ വിധക്തരായ ഡോക്ടർ മാരുടെ സൗജന്യ സേവനവും ഒരുക്കിയിരുന്നു.

രക്‌തദാന ക്യാമ്പ് അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉത്ഘാടനം ചെയ്തു.ആലപ്പുഴ ജില്ല കെഎംസിസി പ്രസിഡന്റ് ഷാനവാസ് ഖാൻ അദ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ സമദ്,ആലപ്പുഴ ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് സാദിഖ് ഹരിപ്പാട്, സെക്രട്ടറി ഫൈസൽ, അഹല്യ മെഡിക്കൽ സെന്റേഴ്സ് അബുദാബി റീജിയൻ അസിസ്റ്റന്റ് മാനേജർ ഷൈൻ സുരേഷ്,
റീജിയൻ സെന്റർ അഡ്മിനിസ്ട്രേറ്റർ സുനിൽ ചന്ദ്രൻ, അബ്ദുൽ ഫത്താഹ് കണ്ണൂർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ദാവൂദ് ഷെയ്ഖ് സ്വാഗതവും സെക്രട്ടറി സുനീത് മെഹബൂബ് നന്ദിയും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

