വനിതാ കമ്മിഷൻ അദാലത്ത്: 17 പരാതിക്ക് പരിഹാരം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ 17 പരാതി തീർപ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോർട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതിക്കും നൽകി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. 32 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. അഡ്വ. സിനി, അഡ്വ. രേഖ,
കൗൺസലർമാരായ ജാനറ്റ് സാറ ജെയിംസ്, നീമ ജോസ്, പൊലിസ് ഉദ്യോഗസ്ഥരായ സ്മിത രാജ്, ഇ കെ കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *