പത്തനംതിട്ട : ഈ ഓണക്കാലത്ത് വ്യത്യസ്തമായ ഒരു ആഘോഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പത്തനംതിട്ട. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്വദേശി മെഡിക്കൽസിൽ ആണ് വ്യത്യസ്തമായിട്ടുള്ള ഈ ഓണാഘോഷ പരിപാടി നടത്തപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള ഒരു ഓണാഘോഷം നടത്തണം എന്ന ആഗ്രഹത്തിലാണ് ഈ ഓണത്തിന് കേക്ക് മുറിച്ച് ആഘോഷിച്ചത് എന്ന് മാനേജിങ് ഡയറക്ടർ ഉല്ലാസ് പുരുഷോത്തമൻ പറഞ്ഞു. 50 പരം വർഷത്തിന്റെ സേവന പാരമ്പര്യമുള്ള സ്വദേശി മെഡിക്കൽസിന്റെ ഓണാഘോഷ ചടങ്ങിൽ മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും നഗരത്തിലെ വ്യാപാരി വ്യവസായി സമൂഹവും പൊതുജനങ്ങളും പങ്കെടുത്തു.
റിപ്പോർട്ട് : ജേക്കബ് ഫിലിപ്പ് പത്തനംതിട്ട


