റോഡ് നിർമാണം പൂർത്തിയാക്കിയില്ല. കോണ്ടക്ടർ മുങ്ങി ; അധികൃതർക്ക് അനക്കമില്ല. ?

Pathanamthitta
Print Friendly, PDF & Email

കോട്ടങ്ങൽ : പഞ്ചായത്തിലെ എട്ട്, ആറു വാർഡുകളിലൂടെ കടന്നു പോകുന്ന സി കെ റോഡ് നിർമാണം പൂർത്തിയാകാതെ കോണ്ടക്ടർ മുങ്ങി.
റാന്നി എം എൽ എ.യുടെ ഒന്നര കൊടി രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിലാണ് ഇ വിജിത്ര സംഭവം. തുടക്കം മുതൽ റോഡിന്റ പണിയിൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു.റോഡിന്റ വീതി കൂട്ടി ഓടകൾ നിർമ്മിക്കാനാണ് ആദ്യ തീരുമാനം ഉണ്ടായതെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചു.

കൂടാതെ വെള്ള കേട്ടുള്ള,പല സ്ഥലങ്ങളിലും കലുങ്ക് നിർമാണം നടത്തിയിട്ടില്ല. വെറും രണ്ട് കിലോ മീറ്റർ മാത്രം ദൂരമുള്ളറോഡ്, ആധുനിക നിലവാരത്തിൽ പണിയുവാൻ ആദ്യ തീരുമാനം ഉണ്ടായങ്കിലും പിന്നീട് ഇതിൽ വൻ അട്ടിമറി നടന്നതായും ആരോപണമുണ്ട്. റോഡ് നിർമാണത്തിലെ വൻ അഴിമതിയെ പറ്റി സമഗ്ര മായ അനേഷണം നടത്തണമെന്നും റോഡിന്റ ടാറിങ് ഉൾപ്പെടയുള്ള ബാക്കി പണികൾ എത്രയും പെട്ടന്ന് തീർക്കുവാൻ കോണ്ടക്ടർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കോണ്ടക്ടറുടെ റോഡ് നിർമാണത്തിന്റ ഫണ്ട് തടഞ്ഞു വയ്ക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ അസിസ് ചുങ്കപ്പാറ ആവശ്യപ്പെട്ടു.

സി കെ റോഡിൽ നടത്തിയ ധർണ്ണ ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഷറഫ് മൗലവി ആദ്ധ്യക്ഷത വഹിച്ചു. ഹുസൈനാർ റാവുത്തർ,
അഷറഫ് കൊല്ലoപറമ്പിൽ, ആദിൽ സലാം, അൻസാരി വഞ്ചിക പാറ, ഷാഹുൽ ഹമീദ് മെനത്തിൽ, മുഹമ്മദ് സാലി, കാസിം തെക്കെതിൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *