പത്തനംതിട്ട: കെഎസ്ആർടിസി സ്വകാര്യ ബസുകളിൽ വാതിലുകൾക്ക് വീതി കുറവായതിനാൽ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരെ സഹായികൾക്ക് എടുത്തു കയറ്റാൻ സാധിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഭിന്നശേഷിക്കാരുടെ ഇത്തരത്തിൽപ്പെട്ട ആവശ്യങ്ങളിന്മേൽ അനുകൂല നിലപാട് ഉണ്ടാകണമെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും ട്രാൻസ്പോർട്ട് കമ്മീഷണർക്കും കെഎസ്ആർടിസി ചീഫ് മാനേജിംഗ് ഡയറക്ടർക്കും നിർദ്ദേശം നൽകി. സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയിന്മേലാണ് ഈ നടപടികൾ.



