കെ.പി.ജി.ഡി ജില്ലാ നേതൃക്യാമ്പ് ബോധിഗ്രാമിൽ നടക്കും

Kerala Pathanamthitta Politics
Print Friendly, PDF & Email
പത്തനംതിട്ട: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ നേതൃക്യാമ്പ് 2024 ജനുവരി 12,13 ന് അടൂർ, തുവയൂർ, ബോധിഗ്രാമിൽ നടക്കും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് സംഘടനയുടെ ജില്ലാതല നയരൂപീകരണവും രാഷ്ട്രീയ പദ്ധതികളും തീരുമാനിക്കപ്പെടുന്ന ക്യാമ്പിൽ കെ.പി.ജി.ഡി.സംസ്ഥാന-ജില്ലാ-നിയോജക മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും. വിവിധ രാഷ്രീയ -സാംസ്കാരിക പ്രമുഖർ ഉദ്ഘാടന-സമാപന യോഗങ്ങളിൽ പങ്കെടുക്കും.പ്രശസ്തരായ വ്യക്തികൾ വിവിധ വിഷയങ്ങളിലെ ക്ലാസ്സുകൾ നയിക്കും. ജനുവരി 12 ന് രാവിലെ 10 ന് കെ.പി.ജി.ഡി. സാംസ്ഥാന ഗവേർണിംഗ് ബോഡി അംഗം ഡോ: ഗോപി മോഹൻ പതാക ഉയർത്തും.തുടർന്ന് കെ.പി.ജി.ഡി.മ്യൂസിക്കൽ ട്രൂപ്പ് ഗാന്ധിഗീതം ആലപിക്കും.10.15 ന് ഉദ്ഘാടന സമ്മേളനം കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കവിത റെഡ്ഢി ഉദ്ഘാടനം ചെയ്യും.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും.ആന്റോ ആൻറണി എം.പി.മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥി ആയിരിക്കും.യുണൈറ്റഡ് നേഷ്യൻസ് ഡവലപ്മെൻറ് പ്രോഗ്രാമിന്റെ മുൻ ഡയറക്ടറും കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാനുമായ ജെ.എസ്.അടൂർ മുഖ്യ സന്ദേശം നൽകും.കെ.പി.ജി.ഡി.സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ ഗാന്ധി സന്ദേശം നൽകും.സംസ്ഥാന സെക്രട്ടറി ഡോ.അജിതൻ മേനോത്ത്,സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ,സംസ്ഥാന ഗവേണിങ് ബോഡി അംഗം പ്രൊഫ: ഗോപീമോഹൻ,മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ് ,ഡി.സി.സി.ജനറൽ സെക്രട്ടറി എലിസബത്ത് അബു,കെ.പി.ജി.ഡി.സംസ്ഥാന നിർവ്വാഹക സമിതി അംഗം ഏബൽ മാത്യു,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീദേവി,കെ.പി.ജി.ഡി.ജില്ലാ വൈസ് പ്രസിഡൻറ് പ്രൊഫ:ജി.ജോൺ,കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, എന്നിവർ പ്രസംഗിക്കും. 11.45 ന് കെ.പി.ജി.ഡി.സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ ഗാന്ധിദർശൻ വേദി -ദർശനം,സംഘടന,പ്രവർത്തനം എന്ന ക്ലാസ്സ് എടുക്കും.കെ.പി.ജി.ഡി.അടൂർ നിയോജക മണ്ഡലം ചെയർമാൻ എം.ആർ.ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും.അടൂർ നിയോജക മണ്ഡലം ജനറൽ സെക്രടറി പി.കെ.ഏബ്രഹാം,കസ്തൂർബ്ബ വേദി നിയോജക മണ്ഡലം ചെയർ പേഴ്സൺ വിജയലക്ഷ്മി ഉണ്ണിത്താൻ എന്നിവർ പ്രസംഗിക്കും. 2ന് കെ.പി.ജി.ഡി.ജില്ലാ സെക്രട്ടറി അനൂപ് മോഹൻ ഭാരതം -ആശയവും വെല്ലുവിളികളും എന്ന ക്ലാസ്സ് എടുക്കും.ആറൻമുള നിയോജക മണ്ഡലം ചെയർമാൻ എം.ടി.ശാമുവേൽ അദ്ധ്യക്ഷത വഹിക്കും.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ്,കസ്തൂബ്ബ വേദി നിയോജക മണ്ഡലം ചെയർപേഴ്സൺ സജിനി മോഹൻ എന്നിവർ പ്രസംഗിക്കും. 3.10 ന് ഐ.എൻ.റ്റി.യു.സി.യൂത്ത് വിംഗ് സംസ്ഥാന അദ്ധ്യക്ഷൻ കാർത്തിക് ശശി സമകാലീന പ്രശ്നങ്ങൾ-പ്രതികരണവും പ്രതിവിധിയും എന്ന ക്ലാസ്സ് എടുക്കും.കെ.പി.ജി.ഡി.കോന്നി നിയോജക മണ്ഡലം ചെയർമാൻ വർഗ്ഗീസ് പൂവൻ പാറ അദ്ധ്യക്ഷത വഹിക്കും.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് പി.മാത്യു,കസ്തൂർബ്ബ വേദി നിയോജക മണ്ഡലം ചെയർ പേഴ്സൺ സുധ മുരുകദാസ് എന്നിവർ പ്രസംഗിക്കും. 4.10 ന് മാധ്യമ പ്രവർത്തകൻ അനിൽ വള്ളിക്കോട് സമൂഹ രൂപീകരണത്തിൽ സംഗീതത്തിന്റെയും സാഹിത്യത്തിന്റേയും അടയാളങ്ങൾ എന്ന ക്ലാസ്സ് എടുക്കും.കെ.പി.ജി.ഡി.ജില്ലാ സെക്രട്ടറി ജോസ് പനച്ചിക്കൽ ഗാനപരിചയം നടത്തും.കെ.പി.ജി.ഡി.തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ കലാധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും.തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് വാലുപറമ്പിൽ,തിരുവല്ല നിയോജക മണ്ഡലം കസ്തൂർബ്ബ വേദി ചെയർപേഴ്സൺ ലേഖ പ്രദീപ് എന്നിവർ പ്രസംഗിക്കും. 5.10 ന് കെ.പി.സി.സി.മീഡിയ സെൽ ചെയർമാൻ ഡോ: പി.സരിൻ നവസാങ്കേതിക വിദ്യയും സാമൂഹിക പ്രവർത്തനവും എന്ന ക്ലാസ്സ് എടുക്കും.കസ്തൂർബ്ബ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ ബിന്ദു ബിനു അദ്ധ്യക്ഷത വഹിക്കും.കെ.പി.ജി.ഡി.ആറൻമുള നിയോജകമണ്ഡലം സെക്രട്ടറി സോണി ഗംഗാധരൻ,റാന്നി നിയോജക മണ്ഡലം സെക്രട്ടറി ശാന്തി സജി എന്നിവർ പ്രസംഗിക്കും. വൈകിട്ട് കെ.പി.ജി.ഡി.ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർവ്വമത പ്രാത്ഥന നടക്കും. രാത്രി 8 മുതൽ പരിചയപ്പെടലും തുടർന്ന് കലാപരിപാടികളും നടക്കും. 13 ശനിയാഴ്ച രാവിലെ 6 മുതൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാന്റെ നേതൃത്വത്തിൽ യോഗ-ധ്യാന പരിശീലനം നടക്കും. 10 ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം,കാലോചിത നേതൃത്വം ക്ലാസ്സ് എടുക്കും.തിരുവനന്തപുരം ലോ കോളേജ് ചെയർ പേഴ്സൺ കുമാരി അപർണ്ണ പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തും .കസ്തൂർബ്ബ വേദി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഷെറിൻ എം.തോമസ് അദ്ധ്യക്ഷത വഹിക്കും. കസ്തൂർബ്ബ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ മേഴ്സി സാമുവേൽ,കസ്തൂർബ്ബ വേദി ജില്ലാ ട്രഷറർ ഓമന സത്യൻ എന്നിവർ പ്രസംഗിക്കും. 11 ന് കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ: പി.കെ.മോഹൻരാജ് പത്തനംതിട്ട പാർലമെൻറ് മണ്ഡലം -ഒരു പഠനം എന്ന ക്ലാസ്സ് എടുക്കും.കെ.പി.ജി.ഡി.റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് പി.ടി.രാജു അദ്ധ്യക്ഷത വഹിക്കും.റാന്നി നിയോജക മണ്ഡലം സെക്രട്ടറി ജോൺ പി.ജോൺ,നിയോജക മണ്ഡലം കസ്തൂർബ്ബ വേദി ചെയർ പേഴ്സൺ ഉഷ തോമസ് എന്നിവർ പ്രസംഗിക്കും. 3 ന് സമാപന സമ്മേളനം അഭിവന്ദ്യ ഡോ:ഗിവർഗ്ഗീസ് മാർ കുറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്യും.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ:വിദ്യാബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.ക്യാമ്പ് ഡയറക്ടറും കെ.പി.ജി.ഡി.സംസ്ഥാന ഗവേണിങ് ബോഡി അംഗം ബിനു എസ്.ചക്കാലയിൽ അദ്ധ്യക്ഷത വഹിക്കും.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിസതീഷ് പഴകുളം,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ അഡ്വ: ബാലഗിരിജ അമ്മാൾ,അക്കാദമിക് കൗൺസിൽ ചെയർമാർ ഡോ: ബിജി ടി ജോർജ് ,ഹരിത വേദി സംസ്ഥാന സെക്രട്ടറി എം.പി.ജോർജ്ജ്,ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,കെ.പി .ജി.ഡി.ജില്ലാ വൈസ് ചെയർപേഴ്സൺ അഡ്വ: ഷൈനി ജോർജ്,അടൂർ നിയോജക മണ്ഡലം സെക്രട്ടറി സുധ പത്മകുമാർ എന്നിവർ പ്രസംഗിക്കും.തുടർന്ന് മീഡിയ സെൽ ആക്ഷൻ പ്ലാൻ പ്രഖ്യാപനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *