ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീൽ നോട്ടീസ് ; രണ്ട് കോടി നഷ്ടപരിഹാരം നൽകണം

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം – കോൺഗ്രസ് പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മനനഷ്ടക്കേസിൽ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തിരഞ്ഞെടുപ്പ്‌ സമയത്ത് ‌ആരോപണം ഉന്നയിച്ചതിന് പിന്നിൽ‌ ചില രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു.

ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന കടുത്ത വിമർശനമുയർന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം നിയമപോരാട്ടം വഴി ഇപി തെളിയിക്കട്ടെ എന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ ഇ പി ജയരാജനെതിരെ സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം എന്നാണറിയുന്നത്. വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സിപിഐ ഉള്ളത്. എന്നാൽ പാർട്ടി നേതൃത്വത്തെ അറിയിച്ചായിരുന്നു ഇ.പിയുടെ സന്ദർശനങ്ങൾ എന്ന സിപിഎം ഫുൾസ്റ്റോപ്പിനപ്പുറം ഒരു ചോദ്യം ചെയ്യൽ ഉണ്ടാകാനിടയില്ല .

Leave a Reply

Your email address will not be published. Required fields are marked *