പത്തനംതിട്ട നഗരസഭയിലെ ഏതെങ്കിലും കൗൺസിലർമാരോ മുൻ കൗൺസിലർ മാരോ എംഎൽഎയോ എംപിയോ മന്ത്രിയോ ആകാത്തത് കെ കെ നായരുടെ മന: ശാപമോ ? പക്ഷേ കെ. കെ.നായർ ആരെയും ശപിച്ചിട്ടില്ല😭 ഇന്നലെ ഒരാൾ എന്നോട് പറഞ്ഞു ഇനി കെ കെ നായരുടെ പോസ്റ്റുകൾ എനിക്ക് അയക്കരുത്…. കഴിഞ്ഞയാഴ്ച ഒരാൾ എന്നോട് ചോദിച്ചു നിങ്ങളെന്താ കെ കെ നായരെ വിശുദ്ധൻ ആക്കുകയാണോ…..
ആ രണ്ട് പേരിൽ ഒരാൾ ഒരു ഇടതുപക്ഷ പാർട്ടിയുടെ ഘടകകക്ഷി സംഘടനയുടെ പത്തനംതിട്ട ജില്ലാ നേതാവാണ്. ആ സംഘടനയുടെ ഔദ്യോഗിക ഭാരവാഹിയാണ്. അദ്ദേഹം ആ സംഘടനയുടെ പത്തനംതിട്ട ജില്ലാ ഔദ്യോഗിക ഭാരവാഹി ആയത്…. കെ കെ നായർ പത്തനംതിട്ട ജില്ല ആക്കിയത് കൊണ്ടാണ്.. ഇല്ലെങ്കിൽ അദ്ദേഹം ആ സംഘടനയുടെ പത്തനംതിട്ട ജില്ലാ നേതാവ് ആകില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ആ വിവരം പറഞ്ഞു. അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടു…. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല.
രണ്ടാമതായി കെ കെ നായരെ വിശുദ്ധനായി നിങ്ങൾ പ്രഖ്യാപിക്കുകയാണോ എന്ന് ചോദിച്ച ആൾ…. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാൽ… കെ കെ നായർ പത്തനംതിട്ട ജില്ലയാക്കിയത് കൊണ്ട് മാത്രമാണ് അദ്ദേഹം ഒരു വ്യാപാരം നടത്തി അഭിമാനത്തോടെ ജീവിക്കുന്നത്. അദ്ദേഹത്തിന് പത്തനംതിട്ട നഗരത്തിൽ നാല് കടയുണ്ട്. നാലു കടയിലും നല്ല കച്ചവടവും ഉണ്ട്. കെ കെ നായർ പത്തനംതിട്ട എന്ന പട്ടിക്കാടിനെ പത്തനംതിട്ട ജില്ലാ ആസ്ഥാനമാക്കി മാറ്റിയത് കൊണ്ടാണ് ഈ പറഞ്ഞ കെ കെ നായരെ പരിഹസിച്ച ആളിന് ഇവിടെ നാല് കട നടത്താൻ കഴിയുന്നതും അദ്ദേഹം തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ അഭിമാനത്തോടെ ജീവിക്കുന്നതും. അതുകൂടാതെ ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ചുപേർ സർക്കാർ ജീവനക്കാരായിരുന്നു. അഞ്ചുപേരും വിവിധ വകുപ്പുകളിൽ പത്തനംതിട്ട ജില്ല ഓഫീസർമാരായിരുന്നു. കെ കെ നായർ പത്തനംതിട്ട ജില്ല ആക്കിയത് കൊണ്ട് മാത്രമാണ് അവർ അഞ്ചുപേരും പത്തനംതിട്ട ജില്ലാ ഓഫീസർമാരായത്.
അപ്പോൾ ഈ രണ്ടു പേരും എന്നോട് പറഞ്ഞത് വിവരക്കേടോ നന്ദികേടോ ഗുരുത്വ ദോഷമോ ?
പത്തനംതിട്ടയിലെ എല്ലാ ജില്ലാ നേതാക്കന്മാരും ജില്ലാ പത്തനംതിട്ട നഗരസഭാ ജനപ്രതിനിധികളും എപ്പോഴും കെ കെ നായരെ ഓർക്കുന്നത് നല്ലതാണ്.. കെ കെ നായർ പത്തനംതിട്ട ജില്ലയാക്കിയത് കൊണ്ടാണ് നിങ്ങളെല്ലാവരും പത്തനംതിട്ട ജില്ലാ നേതാക്കന്മാരാണ്… നിങ്ങൾ എങ്ങനെയാണ് ജില്ലാ നേതാക്കന്മാർ ആയതെന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് വളരെ നല്ലതാണ്… ഇല്ലെങ്കിൽ നന്ദികേടും ഗുരുത്വ ദോഷവും ആകും…. അല്ലെങ്കിലും ഗുരുത്വ ദോഷം ഉണ്ടല്ലോ….🙏🙏 അതുകൊണ്ടല്ലേ പത്തനംതിട്ട നഗരസഭയിലെ ഏതെങ്കിലും ഒരു കൗൺസിലറോ മുൻ കൗൺസിലറോ എം.എൽ.എ, എംപി, മന്ത്രി ഇവയിൽ ഏതെങ്കിലും ഒരു പദവിയിൽ ആയിട്ടുണ്ടോ? ആയിട്ടുണ്ടോ? ജില്ലയിൽ ഒരുപാട് നേതാക്കന്മാരെ കെ കെ നായർക്ക് സമ്മാനിക്കാൻ സാധിച്ചു. അദ്ദേഹത്തിന് ആരോടും വെറുപ്പ് വിരോധമോ ഇല്ലായിരുന്നു… !!
@ റഷീദ് ആനപ്പാറ



