ആറന്മുള – മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സന്ദേശ വിളംബര റാലിയും നടത്തി. പ്രസിഡന്റ് ആർ കൃഷ്ണകുമാർ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഘടകസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് ഹരിതകേരള മിഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ ജെസ്സി മാത്യു, അംഗങ്ങളായ റെൻസൺ കെ രാജൻ, റീന തോമസ്, ലത ചന്ദ്രൻ, സെക്രട്ടറി വി സുമേഷ്‌കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവകുമാരി തുടങ്ങയിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

