കാറുമായി കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന്റെ കാലറ്റുപോയി

Pathanamthitta
Print Friendly, PDF & Email

കാറുമായി കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന്റെ കാലറ്റുപോയി

റാന്നി – കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്റെ കാൽ അറ്റു പോയി. കന്യാകുമാരി ഹെൻട്രി റോഡ് ഷാരോണിൽ സുഭാഷ് കുമാറി (55) ന്റെ വലത് കാലാണ് മുറിഞ്ഞു മാറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചെത്തോങ്കരയിൽ വച്ച് എരുമേലി ഭാഗത്ത് നിന്നു വന്ന കാറുമായിട്ടാണ് സുഭാഷിന്റെ ബൈക്ക് ഇടിച്ചത്.

കാലിന് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *