പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
*ക്വട്ടേഷൻ
ജില്ലാ ഇലക്ഷൻ വിഭാഗത്തിന് മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുളള വാഹനത്തിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏഴ് /അഞ്ച് സീറ്റ് , എ.സി, 2018ന് മുകളിലുളള മോഡൽ ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എർട്ടിഗ, സ്വിഫ്റ്റ് ഡിസൈർ, തതുല്യ നിലവാരമുളള മറ്റ് വാഹനങ്ങൾ എന്നിവ പരിഗണിക്കും. മേയ് 26ന് വൈകിട്ട് നാലിന് മുമ്പ് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ ) കലക്ടറേറ്റ്, പത്തനംതിട്ടയുടെ കാര്യാലയത്തിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ : 0468 2320940.
*അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ സെന്ററിൽ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എൻട്രി , ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ : 0469 2961525, 8281905525.
*രാഷ്ട്രീയ ബാല പുരസ്കാരം
വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിനായി ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി, കലാ-കായിക-സാംസ്കാരികം, ശാസ്ത്ര- സാങ്കേതികം മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷ https://awards.gov.in വെബ് പോർട്ടൽ മുഖേന അയക്കണം. അവസാന തീയതി ജൂലൈ 31. ഫോൺ : 0468 2319998.
*വനിത കമ്മീഷൻ സിറ്റിംഗ് മേയ് 27 ന്
വനിത കമ്മീഷൻ സിറ്റിംഗ് മേയ് 27 ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
*മസ്റ്ററിങ്ങ്
എഎവൈ മുൻഗണന കാർഡ് അംഗങ്ങൾ മേയ് 31 ന് മുമ്പ് റാന്നി താലൂക്ക് സപ്ലൈ ഓഫീസിലോ റേഷൻ കടയിലോ ആധാർ, റേഷൻ കാർഡ് സഹിതം എത്തി മസ്റ്ററിങ്ങ് പൂർത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ . ഓഫീസർ അറിയിച്ചു. ഫോൺ: 04735 227504.
*സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭവന പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുളള പട്ടികവർഗക്കാരിൽ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലോ ഭാര്യ/ ഭർത്താവിന്റെ പേരിലോ ആയിരിക്കണം വീട്. റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി മേയ് 31. ഫോൺ : 04735 221044, 227703.
*അധ്യാപക പരിശീലനം സമാപിച്ചു
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളിൽ രണ്ട് ഘട്ടമായി നടന്ന അധ്യാപക പരിശീലനം അവസാനിച്ചു. ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിക്കുന്ന പഠന രീതികളും പരിശീലനത്തിനുണ്ടായി. ‘ബാല്യത്തിനും യൗവനത്തിനും ഒപ്പം’ എന്ന ലഹരി വിരുദ്ധ കാമ്പയിനും തുടക്കം കുറിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസറായ ഡോ. എസ്. സുജമോൾ, ഡോ. കെ.എം ആരതി കൃഷ്ണ, ജി.സി സുനി എന്നിവർ നേതൃത്വം നൽകി.


