എടത്വാ : പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് തലവടി സി എം എസ് ഹൈസ്കൂളിൽ ഇന്ന് ഉച്ചക്ക് 3ന് സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന് നടക്കും . കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ. വി. തോമസ് ദീപശിഖ തെളിയിക്കും.സ്ക്കൂൾ ലോക്കൽ മാനേജർ റവ. മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.
\വിദ്യാലയത്തിലെ സ്പോർട്സ് ലീഡേഴ്സ് ആയ ആൻ അന്ന അനിൽ, ഹരി നാരായണൻ എന്നവർ ദീപശിഖ ഏറ്റു വാങ്ങുമെന്ന് ഹെഡ്‍മാസ്റ്റർ റെജിൽ സാം മാത്യു അറിയിച്ചു.


