പത്തനംതിട്ട – വംശഹത്യയും തീവ്രവാദവും ഭീകരാക്രമണങ്ങളും ഒന്നിനും പരിഹാരമല്ലെന്നും ആശയസംവാദങ്ങളും ചർച്ചകളുമാണ് പരിഹാരമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
സംസ്ഥാന വ്യാപകമായി ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാസയിൽ കൊല്ലപ്പെട്ട ഇരുപതിനായിരത്തിലേറെ കുരുന്നുകളുടെ പേരുകൾ വായിക്കുന്ന ‘ഗാസയുടെ പേരുകൾ’ ക്യാംപെയ്ൻ്റെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നൂറുകളോ ആയിരങ്ങളോ മരിച്ചുവെന്ന വാർത്ത കേവലം സംഖ്യ മാത്രമാണ്. കൊല്ലപ്പെട്ട കുരുന്നുകളിൽ ഓരോരുത്തർക്കും സ്വപ്നങ്ങളുണ്ടായിരുന്നു, സ്നേഹവും ചിരിയും ഉണ്ടായിരുന്നു. ജൂഡിത്ത് ബട്ട്ലർ എന്ന ചിന്തകൻ പറഞ്ഞിട്ടുള്ളപോലെ, ഒരു പേര് വിളിക്കുന്നത് മറവിക്കെതിരായ പ്രതിരോധമാണ്, മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
ലോകമെങ്ങും ഭീകരപ്രസ്ഥാനങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയം, മതം, സർക്കാർ സ്പോൺസർഡ്, സൈബർ തുടങ്ങി വ്യത്യസ്ത ഭീകരപ്രവർത്തനങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. ഗാസയിൽ കൊല്ലപ്പെട്ട കുരുന്നുകൾക്കൊപ്പം നൈജീരിയയിലും എത്യോപ്യയിലും മരിച്ചവരെയും രണ്ട് നാൾമുമ്പ് ചെങ്കോട്ടയിൽ തീവ്രവാദ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 12 പേരെയും ഓർക്കുന്നു. കൊല്ലപ്പെട്ട കുരുന്നുകളിൽ അദ്യപേരുകൾ വായിച്ച് ജില്ലയിലെ കാമ്പയിന് മെത്രാപ്പോലീത്ത തുടക്കംകുറിച്ചു.
ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശശികുമാർ ആമുഖപ്രസംഗം നടത്തി. സാഹിത്യകാരൻ ബെന്യാമിൻ, മാത്യു ടി തോമസ് എംഎൽഎ , മുനിസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ, ആർജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ വർഗീസ് ജോർജ്, അഡ്വ ഫിലിപ്പോസ് തോമസ്, കവി എൻ എസ് സുമേഷ് കൃഷ്ണൻ, റവ രാജു പി ജോർജ്, റവ. റെജി ഡാൻ, എ ഗോകുലേന്ദ്രൻ, ടി എം സത്യൻ, വി കെ പുരുഷോത്തമൻ പിള്ള, എ അനിൽ കുമാർ, അഡ്വ ആശാ ചെറിയാൻ, ആദില, അനൂപ, സ്മൃതി മുരളീധരൻ, എം കെ വാസു, റോയി വറുഗീസ്, ബീനാ ഷാജി അടക്കം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ശൃംഖലാ ക്യാമ്പേയ്നിൽ പങ്കെടുത്തു. പലസ്തീൻ ഐക്യദാർഢ്യ ചിത്രരചന, വീഡിയോ പ്രദർശനം, കവിത-ഗാന ആലാപനം അടക്കം സാംസ്കാരിക പരിപാടികളും നടന്നു.
ഫോട്ടോ ക്യാപ്ഷൻ

Photo 1
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ’ ക്യാംപെയ്‌നിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൊല്ലപ്പെട്ട കുരുന്നുകളുടെ പേരുകൾ വായിക്കുന്നു. എ അനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ, വി കെ പുരുഷോത്തമൻ പിള്ള, അഡ്വ ഫിലിപ്പോസ് തോമസ്, സാഹിത്യകാരൻ ബെന്യാമിൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, ഡോ വർഗീസ് ജോർജ്, മാത്യു ടി തോമസ് എംഎൽഎ, റവ രാജു പി ജോർജ്, കവി എൻ എസ് സുമേഷ് കൃഷ്ണൻ എന്നിവർ സമീപം.

Photo 2
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ’ ക്യാംപെയൻ. മുൻനിരയിൽ വി കെ പുരുഷോത്തമൻ പിള്ള, അഡ്വ ഫിലിപ്പോസ് തോമസ്, സാഹിത്യകാരൻ ബെന്യാമിൻ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, ഡോ വർഗീസ് ജോർജ്, മാത്യു ടി തോമസ് എംഎൽഎ, റവ രാജു പി ജോർജ്


