തിരുവല്ല – ചരിത്ര പ്രസിദ്ധവും അതിപുരാതനവുമായ കുറ്റൂർ കിഴക്കേ വീട്ടുകാവിലെ ബാലാലയ പ്രതിഷ്ഠ മറ്റെന്നാൾ (10/5/25-ശനിയാഴ്ച) രാവിലെ എട്ടിന് നടക്കും. ഇതിനു മുന്നോടിയായുള്ള കാവു വൃത്തിയാക്കൽ ചടങ്ങ് നടന്നു. തന്ത്രി ബ്രഹ്മശ്രീ. ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെയും ജോത്സ്യൻ ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റി യുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. ഇതോടൊപ്പം പ്രശസ്ത വാസ്തു ,ശില്പ വിദഗ്ധരും പങ്കെടുക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

