കോന്നി : പഹൽഗാം ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എൻ സി പി (എസ്) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദീപ ജ്വാല എൻ സി പി (എസ്) സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
കാശ്മീരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിടും എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിച്ചില്ലെന്നും, ഭീകരാക്രമണം ഉണ്ടായ ദിവസം പഹൽഗാമിൽ ഒരു സുരക്ഷാഭടനെ പോലും കണ്ടില്ലെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലുകൾ ഞെട്ടിലുളവാക്കുന്ന സംഭവമാണെന്നും ഗുരുതരമായ സുരക്ഷ വീഴ്ച ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, 2008 ൽ മുംബൈയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ രാജി വെച്ചതുപോലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ സി പി (എസ്) കോന്നി ബ്ലോക്ക് പ്രസിഡണ്ട് ബൈജു മാത്യു അധ്യക്ഷത വഹിച്ചു. ഷിബു. എൻ, ജോൺസൺ എം. എസ്, ബൈജു പുന്നൂസ്, അനിൽകുമാർ, സജി പി.എം, സ്വപ്നാറാണി, ലീലാമ്മ മാത്യു, ജിജോ തോമസ്, ജോജി തോമസ്, മോൻസി ജോർജ്, സച്ചിൻ സഹദേവൻ എന്നിവർ പ്രസംഗിച്ചു.


