ഹൃദ്രോഗം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളുള്ള അയ്യപ്പന്മാർ മരുന്നിന്റെ കുറിപ്പടി കൂടി കയ്യിൽ കരുതണം

Kerala Lifestyle Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ശബരിമലയിലേക്ക് അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി സന്നിധാനം ആശുപത്രി പൂർണ്ണ സജ്ജമാണ്. ഭക്തരുടെ തിരക്ക് ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തെത്തുന്ന അയ്യപ്പന്മാർക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങൾ ഉറപ്പുവരുത്തിയതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ പറഞ്ഞു. ജീവിതശൈലി രോഗങ്ങളാണ് പ്രായമായ അയ്യപ്പന്മാരിൽ കൂടുതലായി കണ്ടു വരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും മറ്റു ജിവിതശൈലി രോഗമുള്ളവരും തീർച്ചയായും തീർത്ഥാടന യാത്രയിൽ കൃത്യമായി മരുന്ന് കഴിക്കണമെന്നും കഴിക്കുന്ന മരുന്നിന്റെ കുറിപ്പടി കൂടി കയ്യിൽ കരുതണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നിധാനത്തെ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ്, ഫിസിഷൻ, സർജൻ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസ് മാർഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളിൽ അവിടെ നിന്നും പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്.

എമർൻസി സർവ്വീസിനായി സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ആംബുലൻസും ചരൽമേടിൻ ഫോറസ്റ്റിന്റെ ആംബുലൻസും പ്രവർത്തിക്കുന്നുണ്ട് ഇതിനു പുറമെ പുതുതായി ആരോഗ്യവകുപ്പിന്റെ ആംബുലൻസ് കൂടി പ്രവർത്തനമാരംഭിക്കും. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും പമ്പയിലും, സഞ്ചാര പാതയിലും, സന്നിധാനത്തും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *