പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

*പാരാ ലീഗൽ വോളന്റിയർ
കാണാതാകുന്നതും കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അഞ്ച് പോലീസ് സബ് ഡിവിഷനിലേക്ക് ഒരു വർഷത്തെ നിയമസേവനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ പാരാലീഗൽ വോളന്റിയർമാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. എംഎസ്ഡബ്ല്യു, ബിരുദാനന്തര ബിരുദക്കാർക്ക് മുൻഗണന. പ്രായപരിധി 26-65,
നിയമവിദ്യാർഥികൾക്ക് 18-65. പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം മെയ് 12 ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട. ഫോൺ – 0468 2220141.

*ധനസഹായം
കാർഷിക വികസന ക്ഷേമ വകുപ്പ് കേരള സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം ആത്മ മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ കർഷക ഉൽപാദന സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ച രജിസ്റ്റർ ചെയ്ത് ഒരു വർഷം തികഞ്ഞ കർഷക ഉൽപാദക സംഘങ്ങൾ, മുൻകാലങ്ങളിൽ ഇതേ ഘടകത്തിൽ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം തികഞ്ഞ കർഷക ഉൽപാദക കമ്പനികൾ എന്നിവർക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി മെയ് 10. ഫോൺ: 04734 296180.

*ഇ-ലേലം
നാർകോട്ടിക്ക് കേസിൽ ഉൾപ്പെട്ടതും കോടതിയിൽ നിന്ന് പൊലിസ് ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിക്കു കൈമാറിയതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ നാല് ലോട്ടുകളിൽ ഉൾപ്പെട്ട നാല് വാഹനങ്ങൾ www.mstcecommerce.com മുഖേന മെയ് 12 ന് രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ ഓൺലൈനായി വിൽക്കും. പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഫോൺ – 0468-2222630, ഇ- മെയിൽ -sppta.pol@kerala.gov.in

*സ്വയം തൊഴിൽ പരിശീലനം
പത്തനംതിട്ട കലക്ടറേറ്റിന് സമീപമുള്ള എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ
കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ് വർക്കിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-45. ഫോൺ : 04682992293 ,04682270243.

*സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ പ്രിലിമിനറി പരീക്ഷ പരിശീലനം ജൂണിൽ ആരംഭിക്കും. യോഗ്യത ബിരുദം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഫീസ് 50000 രൂപ. കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് കോഴ്‌സ് ഫീ 25000 രൂപ മതിയാകും. ഹോസ്റ്റൽ ഫീസ് ക്ഷേമനിധി ബോർഡ് വഹിക്കില്ല. വെബ്‌സൈറ്റ് :www.kile.kerala.gov.in/kileiasacademy
ഫോൺ: 0471-2479966, 8075768537, 04692603074.

*അപേക്ഷിക്കാം
സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കെയർ ഹോം ഫോർ മെന്റലി ഇൻസ്റ്റിറ്റിയൂഷൻസിന് ഗ്രാൻഡ് ഇൻ എയ്ഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോൺ : 0468 2325168.

*ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷ എല്ലാ ജില്ലകളിലും മെയ് എട്ടിന് നടത്തും. ഹാൾടിക്കറ്റ് https://samraksha.gov.in വെബ്‌സൈറ്റിൽ നിന്നും ഏപ്രിൽ 30 മുതൽ ഡൗൺലോഡ് ചെയ്യാം. ഫോൺ : 04712339233.

*മത്സ്യ കുഞ്ഞുവിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സിൽ കാർപ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും മെയ് മൂന്നിന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സർക്കാർ നിരക്കിൽ. ഫോൺ :9562670128, 7511152933, 9846604473,0468 2214589

*ടെൻഡർ
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമുള്ള ഇലക്ട്രോഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് എട്ട് വൈകിട്ട് അഞ്ച്. ഫോൺ: 0468 2214108

Leave a Reply

Your email address will not be published. Required fields are marked *