കോട്ടയം സ്വദേശിനിയായ മലയാളി നേഴ്സ് യു.കെ യിൽ വെച്ച് നിര്യാതയായി

World Kottayam
Print Friendly, PDF & Email

നോർവിച്ച് – കോട്ടയം നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്‌ (68) ആണ് നിര്യാതയായത്. കുറേക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ൨൦ വർഷങ്ങൾക്ക് മുമ്പ് യു.കെ യിലെത്തിയതാണ് മേരിക്കുട്ടിയും കുടുംബവും. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ യോഗങ്ങളിലും സജീവമായിരുന്നു. ഭർത്താവ് ജെയിംസ്‌ നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. മേരിക്കുട്ടി യുകെ മലയാളികൾക്കിടയിൽ സുപരിചതയായിരുന്നു.

ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌.
മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ.

സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *