ദേഹാസ്വാസ്ഥ്യം ദുബായിലെ റോഡിൽ കുഴഞ്ഞുവീണ് ഇന്ത്യൻ യുവതി മരണപ്പെട്ടു

World
Print Friendly, PDF & Email

ദുബായ് – ഫോണിൽ സംസാരിച്ചുകൊണ്ടു വരുമ്പോൾ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി ദുബായിലെ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. മലയാളിയുടെ കമ്പനിയായ മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്.

ബർദുബായിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. ആ സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്. ഉടൻ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പേ മരിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.

പത്തുവർഷത്തിലധികമായി മാഫ് ഫയറിൽ ജോലിചെയ്യുന്ന നേഹ നന്നായി മലയാളവും നന്നായി സംസാരിക്കുമായിരുന്നു. നിരവധി മലയാളികൾ അവർക്ക് സുഹൃത്തുക്കളായുണ്ട്. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ് പുതി സൂര്യ, കാർട്ട്‌ലിയൻ ടവർ ഹോട്ടലിലെ സൂപ്പർവൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും മകൾ മഹിത ഇന്ത്യയിലും വിദ്യാർഥികളാണ്. റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *