കോന്നി – അതുമ്പുംകുളം റൂട്ടിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന ചപ്പാത്ത് കാട് മൂടിയ നിലയിൽ. ചപ്പാത്ത് റോഡിലേക്ക് തള്ളിയിരിക്കുന്നത് കാരണം കഴിഞ്ഞ ദിവസം ബാക്കിൽവന്ന ചെറുപ്പക്കാരന് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലാണ്. ദൂരെ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കാടുമൂടിയ ഈ ഒരു ചപ്പാത്ത് ഇവിടെ ഉള്ളതായി അറിയാൻ സാധിക്കുകയില്ല. ലോകോത്തര നിലവാരത്തിൽ എന്നൊക്കെ അവകാശപ്പെടുന്ന പിഡബ്ല്യുഡി അതീനതയിലുള്ള ഈ റോഡിൽ അപകടങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാൻ അടിയന്തരമായി ജനപ്രതിനിധികൾ ഉൾപ്പെടെ നടപടി സ്വീകരിക്കണം എന്നാണു നാട്ടുകാരുടെ അഭ്യർത്ഥന. ഇവിടം വൃത്തിയാക്കി കൽക്കെട്ട് മുന്നറിയിപ്പ് പെയിന്റായ മഞ്ഞ അടിച്ചു പ്രദർശിപ്പിക്കണം. ഈ ഉയർന്നു നിക്കുന്ന കൽക്കെട്ടിൽ റിഫ്ളക്ടർ പിടിപ്പിക്കണം. റോഡുകളിൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഇത് കൃത്യമായി നടക്കണം. കേരളത്തിൽ പ്രത്യേകിച്ചും ഇങ്ങനെയുള്ള കാര്യങ്ങളിൽ ആർക്കും ഒരു ശ്രദ്ധയില്ലെന്നതാണ് വാസ്തവം. സൂക്ഷിക്കേണ്ടത് ജനങ്ങൾ മാത്രം. !!

What do you feel about this post?
Like
Love
Happy
Haha
Sad

