അടൂർ – പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ ശശികുമാർ, എൽസി ബെന്നി, ശ്രീലേഖ ശശികുമാർ, കൃഷി ഓഫീസർ സൗമ്യശേഖർ, രാജേഷ് മണക്കാല, രാജൻ സുലൈമാൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സുജകുമാരി എന്നിവർ പങ്കെടുത്തു. 10 പേർ വീതമുളള 32 കൃഷികൂട്ടങ്ങൾക്ക് 150 കിലോഗ്രാം ജൈവവളം, 500 പച്ചക്കറി തൈ , 100 വാഴവിത്ത് എന്നിവ നൽകി.



