റാന്നിയിൽ ചിത്രീകരിച്ച സിനിമക്ക് റാന്നിയിൽ റിലീസ് ഇല്ല ?

Cinema
Print Friendly, PDF & Email

പത്തനംതിട്ട – റാന്നിയിലെ, റാന്നിയിൽ ചിത്രീകരിച്ച റാന്നിയെന്ന നാടിന്റെ കഥ പറയുന്ന സിനിമ, റാന്നിയിൽ തന്നെ റിലീസ് ചെയ്യപ്പെടാതെ പോകുന്നത് അതിമാത്രം നിരാശാജനകമാണ്. പ്രശാന്ത് ബി മോളിക്കലെന്ന “കൂൺ” എന്ന സിനിമയുടെ റാന്നിക്കാരൻ സംവിധായകൻ സമൂഹ മാധ്യമത്തിൽ കുറിക്കുന്നത് ഇങ്ങനെ.

നാളെ റിലീസാകുന്ന ലാലേട്ടൻ ചിത്രമായ ‘തുടരും’ എന്ന സിനിമയ്ക്ക് ആശംസകൾ.
ലാലേട്ടന്റെ മറ്റു ചിത്രങ്ങൾ റിലീസാകുമ്പോൾ റാന്നിയിലെ രണ്ട് തിയറ്ററുകളും ഹൗസ്‌ഫുൾ ആകുന്നത് പതിവാണ്. എന്നാൽ, തുടരും തിയറ്ററുകൾക്ക് നൽകാതിരുന്നത് റാന്നിക്കാരോടുള്ള അവഗണനയായാണ് കാണേണ്ടത്. ഇത് പുതിയ അനുഭവമല്ല. 2024-ൽ എന്റെ സ്വന്തം ചിത്രം ‘കൂൺ’ റിലീസായപ്പോൾ പോലും റാന്നിയിലെ തിയറ്ററുകളിൽ അതിനെ കാണാൻ അവസരം ലഭിച്ചില്ല. അന്ന് ഒപ്പം നിന്നത് പത്തനംതിട്ടയിലെ ട്രിനിറ്റി തീയറ്ററിലെ പ്രസാദ് സാറാണ്. അതിന് ഞാൻ എന്നും നന്ദിയുണ്ട്. ‘തുടരും’ എന്ന സിനിമയെ കാത്തിരുന്ന റാന്നിയിലെ സത്യസന്ധമായ സിനിമാപ്രേക്ഷകർക്ക് വേണ്ടി തന്നെ ഡിസ്‌ട്രിബ്യൂഷൻ ടീം അടിയന്തരമായി ഇടപെടണം. ഈ അവഗണന പുനരാവൃതമാകരുത്.

പ്രശാന്ത് ബി മോളിക്കൽ
(മലയാള സിനിമ പ്രേക്ഷക സമിതി — സംസ്ഥാന കമ്മറ്റി അംഗം, സംവിധായകൻ )

Leave a Reply

Your email address will not be published. Required fields are marked *