കോന്നി – രാജ്യമാകെ നടക്കുന്ന കേന്ദ്ര സർക്കാർ അദ്ധതികളുടെ പ്രചാരണ പരിപാടികളിൽ ഒന്നായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ റേഷൻ കടകളിലും സ്ഥാപിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ള പ്രചാരണ ബോർഡുകൾ കോന്നി സപ്ലൈകോ അരി ഗോഡൗണിൽ വെളിച്ചം കാണാതെ മാസങ്ങളായി നശിച്ചു കിടക്കുന്നു….

ഇതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ബിജെപി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി ഗോഡൗണിലും സപ്ലൈകോ ഓഫീസിലും പ്രതിഷേധം നടന്നു. ഗോഡൗണിൽ നിന്നും റേഷൻ കടകളിലേക്ക് അരി വാഹനത്തിൽ കയറ്റി അയക്കുമ്പോൾ ഈ ബോർഡും അതോടൊപ്പം കയറ്റി അയക്കുകയാണ് വേണ്ടത്. എന്നാൽ തൊഴിലാളികൾ കൂലി കൂടുതൽ ചോദിക്കുന്നത് കൊണ്ടാണ് കയറ്റി അയക്കാഞ്ഞത് എന്ന് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ ഒന്നും തന്നില്ല എന്ന് തൊഴിലാളികളും പറഞ്ഞു കൊണ്ടുള്ള അന്യായമായ വാദങ്ങൾ ഉയർത്തുകയുമാണ്.
പ്രതിഷേധത്തിന്റെ ഫലമായി ഇന്ന് തന്നെ എല്ലാ റേഷൻ കടകളിലും ബോർഡുകൾ കയറ്റി അയക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിക്ഷേധം അവസാനിപ്പിക്കുകയും ചെയ്തു. കേരള സർക്കാരിന്റെയും സർക്കാർ അനുകൂല സംഘടനകളുടെയും കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പിന്റെ ഭാഗമായിയാണ് ഇത്തരം അനാസ്ഥ നടക്കുന്നത് എന്നാണു ബിജെപിക്കാർ ആരോപിക്കുന്നത്.. വരും ദിവസങ്ങളിൽ ഈ ബോർഡുകൾ റേഷൻ കടകളിൽ എത്തിക്കാതെ ഇരുന്നാലും റേഷൻ കടകളിൽ ഈ ബോർഡുകൾ സ്ഥാപിക്കാതെ ഇരുന്നാലും ബിജെപി യുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം കമ്മറ്റി പ്രഖ്യാപിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മാളിയേക്കൽ ജനറൽ സെക്രട്ടറി അനിൽ അമ്പാടി ജില്ലാ കമ്മറ്റി അംഗം കെ. ആർ രാകേഷ്,കോന്നി ഏരിയ പ്രസിഡന്റ് സുജിത് ബാലഗോപാൽ, മനോജ് തത്വമസി എന്നിവർ പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുത്തു
What do you feel about this post?
Like
Love
Happy
Haha
Sad

