ബാലികാസദനത്തിൽ എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ ഒഴിവ്

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലികാസദനത്തിൽ ഒഴിവുള്ള എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എജ്യൂക്കേറ്റർ ഒഴിവ് ഒന്ന്, യോഗ്യത ബി.എഡും മൂന്ന് വർഷ പ്രവൃത്തിപരിചയവും. പ്രതിമാസ ഹോണറേറിയം 10,000. ട്യൂഷൻ ടീച്ചർ ഒഴിവ് ഒന്ന്. യോഗ്യത ബി.എഡ് ഫിസിക്കൽ സയൻസ്. പ്രതിമാസ ഹോണറേറിയം 10,000. 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ചേർത്തല നിവാസികളും വനിതകളും മാത്രം അപേക്ഷിച്ചാൽ മതി. രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് ഏഴിനകം അപേക്ഷകൾ balasadanamalappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0478-2821286.

Leave a Reply

Your email address will not be published. Required fields are marked *