ആറന്മുള – പതിനായിരക്കണക്കിന് ദൂരെ ലോകത്തിന്റെ അങ്ങേയറ്റത്തും വള്ളംകളി നടക്കുന്നുണ്ട് എന്നത് അത്ഭുതകരമായ കാര്യമല്ലേ ? അതും കാനഡയിൽ പതിനഞ്ചു വർഷമായി നടന്നുവരുന്ന ബ്രാംപ്ടൻ റേസിനു പിന്നിൽ നമ്മുടെ നാട്ടുകാരനായ ഒരു മലയാളിയും. ആ മലയാളി, കുര്യൻ പ്രക്കാനം ആറന്മുളയുടെ മരുമകൻ കൂടിയാണ്. കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിയുടെ പിന്നിലെ മലയാളി ആണ് കുര്യൻ പ്രക്കാനം.
കാനഡയിൽ ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന പതിനഞ്ചാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായ കേരളാ കൺവെൻഷനാണു ഇന്ന് ആറന്മുളയിൽ നടന്നത്. കുര്യൻ പ്രക്കാനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ. ആന്റോ ആന്റണി എംപി, പ്രൊഫ. പിജെ കുര്യൻ,
ശ്രീ. രാജു എബ്രഹാം മുൻ എംഎൽഎ, ശ്രീ. ശിവദാസൻ നായർ മുൻ എംഎൽഎ, ബ്രഹ്മശ്രീ. അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, ശ്രീ. വിക്ടർ ടി തോമസ്, ശ്രീ. കെവി സാംബദേവൻ, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. കെ ജയവർമ്മ, ശ്രീ. ടിഒ എബ്രഹാം, ശ്രീ. അജി അലക്സ്, അഡ്വ. ജയൻ ചെറുവള്ളിൽ, ശ്രീ. ജിൻസൺ ഇടയാറന്മുള, ശ്രീ. ജോസ് കോലത്ത് അടക്കം വള്ളംകളിയുടെ നാട്ടിലെ പാട്ടുകാരും, പള്ളിയോട ശില്പികളും, പള്ളിയോട കരകളുടെ നായകന്മാരും, നെഹ്രുട്രോഫി വള്ളംകളിയിൽ വേഗരാജാക്കന്മാരുടെ അമരക്കാരുമൊക്കെ അടക്കം ആറന്മുള ഇന്ന് സാക്ഷ്യം വഹിച്ചത് പ്രൗഢ ഗംഭീരമായൊരു സദസ്സിനെ.

ശ്രീ. ആന്റോ ആന്റണി എംപിക്കൊപ്പം, പ്രൊഫ. പിജെ കുര്യനും, കുര്യൻ പ്രക്കാനവും കൂടി നിലവിളക്ക് കൊളുത്തി ആരംഭിച്ച പരിപാടിയിൽ എല്ലാവരുടെയും പ്രസംഗങ്ങൾ കാനഡയിൽ വള്ളംകളി എന്ന ആശയം ആവിഷ്കരിച്ചു നടപ്പിലാക്കിയ കുര്യൻ പ്രക്കാനത്തിന്റെ സാംസ്കാരിക പകർച്ചയെ പ്രശംസിച്ചു കൊണ്ടായിരുന്നു. തുടർന്ന് വിശിഷ്ട വ്യക്തികളെയും, പള്ളിയോട സേവാസംഘം ഭാരവാഹികളെയും, പള്ളിയോട ശില്പികളെയും, വഞ്ചിപ്പാട്ട് ആശാന്മാരെയും, പ്രമുഖ ചെറുവള്ളങ്ങളെയും ഒക്കെ ആദരിച്ചു. ഇത്രമാത്രം വിപുലമായ എല്ലാ മേഖലയിലെയും വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഒരു ചടങ്ങു മുമ്പ് ആറന്മുളയിൽ നടന്നിട്ടില്ല എന്നുതന്നെ പറയാം..
അദ്ധ്യക്ഷ പ്രസംഗത്തിൽ കുര്യൻ പ്രക്കാനം എടുത്തുപറഞ്ഞ ലോക വള്ളംകളി പ്ലാറ്റ്ഫോം എന്ന ആശയം. അങ്ങനെ ഒരു ആശയത്തിനായി കാനഡയിൽ നിന്നും കേരളത്തിലെത്തി കനേഡിയൻ നെഹ്‌റു ട്രോഫിയുടെ കേരളാ കൺവൻഷൻ നടത്തി വള്ളംകളിയിലെ പ്രമുഖരുമായി ഇങ്ങനൊരു ആശയം പങ്കുവെച്ച അദ്ദേഹത്തിൻറെ നാടിന്റെ സാംസ്കാരിക പകർച്ച ലോകമാകെ എത്തിക്കാനുള്ള ആശയം എന്തുകൊണ്ടും അമൂല്യമാണ്. നമ്മുടെ നാടിന്റെ സംസ്കാരം ലോകമാകെ എത്തിക്കാനുള്ള അദ്ദേഹത്തിൻറെ പരിശ്രമം എന്തുകൊണ്ടും മഹത്തരം എന്നാണു പരിപാടിയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടത്.
What do you feel about this post?
Like
Love
Happy
Haha
Sad

