കാരുണ്യ ചികിത്സാ പദ്ധതി കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകും ; മന്ത്രി വീണാ ജോർജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കെ എം മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി ആയിരങ്ങൾക്ക് അത്താണിയാണെന്നും, അത് നിർത്തൽ ചെയ്യാൻ പറ്റാത്ത പദ്ധതി ആണെന്നും കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ എം മാണി ആറാം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പുമന്ത്രി .മാണി സാറിന്റെ ബഡ്ജറ്റുകൾ പഠന ഡോക്യുമെന്റ് ആണ്. കൃത്യമായ വാക്കുകളും പ്രവർത്തികളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ജില്ലാ പ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ പ്രമോദ് നാരായൺ എം എൽ എ, ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, അഡ്വ എലിസബേത്ത് മാമ്മൻ മത്തായി, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം, സ്റ്റീയറിംഗ് കമ്മറ്റി അംഗം അഡ്വ മനോജ് മാത്യു, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, സാം കുളപ്പള്ളി, സജു മിഖായേൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ബേബി തേക്കും മൂട്ടിൽ,അഡ്വ ജേക്കബ് ഇരണക്കൽ, എം സി ജയകുമാർ, സോമൻ താമരച്ചാലിൽ, പി കെ ജേക്കബ്,ഷെറി തോമസ്, റഷീദ് മുളന്തറ, മാത്യു മരോട്ടി മൂട്ടിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, സാം ജോയി കുട്ടി, ജറി അലക്സ്, രാജീവ് വഞ്ചിപ്പാലം, കെ.പി രാജപ്പൻ, ജോൺ വി തോമസ്, റിന്റോ തോപ്പിൽ, അഡ്വ ബോബി കാക്കനാപ്പള്ളിൽ, ധന്യ അന്ന മാമ്മൻ, മനോജ് കുഴിയിൽ, തോമസ് മാത്യു ഏഴംകുളം, കെ രാജു എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.എം മാണി അനുസ്മരണ സമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യുന്നു. എലിസബേത്ത് മാമ്മൻ മത്തായി, ചെറിയാൻ പോളച്ചിറക്കൽ, സജി അലക്സ്, ഏബ്രഹാം വാഴയിൽ, അഡ്വ പ്രമോദ് നാരായൺ എം.എൽ എ, റ്റി. ഓ ഏബ്രഹാം തോട്ടത്തിൽ, ജോർജ്ജ് ഏബ്രഹാം, അഡ്വ മനോജ് മാത്യു എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *