ന്യൂഡൽഹി: ഇന്ത്യൻ പാർലിമെന്റുകൾ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ബിൽ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഈ ബില്ലിനെതിരേ കോൺഗ്രസ്, മജ്‌ലിസ് പാർട്ടി നേതാക്കൾ സുപ്രീംകോടതിയിൽ ഹർജി നൽകുകയും ബില്ലിൽ ഒപ്പുവെക്കരുതെന്നഭ്യർഥിച്ച് മുസ്‌ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോർഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.
ലോക്സഭയിൽ 288 എംപിമാർ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 232 എംപിമാരാണ് ഭേദഗതി ബില്ലിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. 23 ലോക്സഭാംഗങ്ങൾ സഭയിൽ ഹാജരായില്ല. ലോക്സഭയിൽ 128 എംപിമാരാണ് വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചത്. 95 എംപിമാർ എതിർത്തു. പാർലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

