വി കോട്ടയം – ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ വി കോട്ടയം ചെറുവേലിൽ വീട്ടിൽ ശ്രീനാഥ് (32) ( ഗോപിക്കുട്ടൻ ) മരണപ്പെട്ടു. വി- കോട്ടയം റോഡിൽ പൂങ്കാവ് ഭാഗത്തു നിന്നും വി- കോട്ടയം ഭാഗത്തേക്ക് വരുന്ന വഴി വരിക്കപ്ലാമൂട് സ്ഥലത്ത് ബൈക്കിൽ നിന്നും തെറിച്ചു വീണ് കിടക്കുന്നത് മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോണ്ട ഷോറൂമിലെ ജീവനക്കാരനായിരുന്നു. പരോപകാരി ആയിരുന്ന ശ്രീനാഥിന്റെ വിയോഗത്തിൽ ദുഖാർത്തരായ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും എങ്ങനെ സമാധാനിപ്പിക്കുമെന്നറിയില്ല. ബ്ലഡ് ഡൊണേഷൻ കേരളയുടെ പ്രവർത്തകനും, നാട്ടുകാർക്കൊപ്പം എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നവനുമായിരുന്നു ശ്രീജിത്ത്. കോവിഡ് കാലഘട്ടത്തിൽ വിദേശത്ത് നിന്ന് വന്ന ഞാനും. എന്റെ മകളും, എന്റെ അച്ഛനും വീട്ടിൽ കുടുങ്ങി കിടന്നപ്പോൾ ബിജു കുമ്പഴക്കും, ദീപു കൊന്നിക്കും ഒപ്പം ശ്രീനാഥ് ആഹാര സാധനങ്ങളുമായി ഓടിയെത്തിയത് ഇന്നും ഓർക്കുന്നു. കോവിഡ് സമയത്ത് വിദേശത്ത് നിന്ന് വരുന്നവരെ തൊട്ടുകൂടാത്തവരായി കണ്ടു മാറ്റിനിർത്തിയിരുന്ന സമയത്ത് ശ്രീനാഥിന്റെയും, സുഹൃത്തുക്കളുടെയും സന്ദർശനം ഞങ്ങൾക്ക് വലിയ ആശ്വാസമാണ് പകർന്നു നൽകിയത്. പ്രണാമങ്ങളോടെ ആദരാഞ്ജലികൾ സുഹൃത്തേ.
ജിബു വിജയൻ, ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

