സ്റ്റാഫ് നേഴ്സ് നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സർക്കാർ അംഗീകൃത ബിഎസ ്സി നഴ്സിംഗ്/ജനറൽ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടാവണം. നഴ്സിംഗ് പ്രവർത്തി പരിചയമുളളവർക്കും വടശേരിക്കര നിവാസികൾക്കും മുൻഗണന. പ്രായം 45 ൽ താഴെ. ഫോൺ : 04735 251773.


