പത്തനംതിട്ട ജില്ലയിൽ ഇന്നറിയാൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിൽ ഇന്നറിയാൻ

*ഗവൺമെന്റ് പ്ലീഡർ നിയമനം
പത്തനംതിട്ട ജില്ലയിലെ മോട്ടർ ആക്‌സിഡന്റ്്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ കോടതിയിൽ ഗവൺമെന്റ് പ്ലീഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നുന്നതിന് ഏഴ് വർഷത്തിൽ കുറയാത്ത പ്രാക്ടീസുളള അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. അപേക്ഷയോടൊപ്പം മേൽവിലാസം, ജനനതീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/ മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെയുളള ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ഏപ്രിൽ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ കലക്ടറേറ്റിൽ ലഭിക്കണം. ഫോൺ : 04682222515.

*ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം
സാമ്പത്തിക വർഷാവസാന ഇടപാടുകൾക്ക് ശേഷം ഏപ്രിൽ ഒന്നിന് ട്രഷറികൾ പ്രവർത്തിക്കുന്നതായിരിക്കും. അന്നേദിവസം ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല. ശമ്പള, പെൻഷൻ വിതരണം അടുത്ത പ്രവൃത്തി ദിവസം മുതൽ മാത്രമായിരിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

*അദ്ധ്യാപക നിയമനം
വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സക്ൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (എച്ച്എസ്എസ്റ്റി ഇംഗ്ലീഷ് ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഎസ് സി നിയമനത്തിന് നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗക്കാരായ നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുളള അപേക്ഷകർക്ക് അഭിമുഖത്തിൽ മുൻഗണന നൽകും. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689 672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 15. ഫോൺ : 04735 227703.

*മെഡിക്കൽ ഓഫീസർ നിയമനം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ.് ഐ സ്ഥാപനങ്ങളിൽ കരാർ വ്യവസ്ഥയിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. ഏപ്രിൽ നാലിന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. എംബിബിഎസ് ബിരുദവും ടിസിഎംസി സ്ഥിരം രജിസ്ട്രേഷനുമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം. പ്രതിമാസ വേതനം – 57525രൂപ. വിലാസം : റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ദക്ഷിണ മേഖല),പോളയത്തോട്, കൊല്ലം. ഫോൺ : 0474-2742341. ഇ-മെയിൽ : cru.szims@kerala.gov.in

*അങ്കണവാടി കം ക്രഷ് ഹെൽപ്പർ നിയമനം
പുളിക്കീഴ് ഐസിഡിഎസ് ഓഫീസ് പരിധിയിലെ കടപ്ര പളളിപടി അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പറെ നിയമിക്കുന്നു. ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി പുളിക്കീഴ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത- എസ്എസ്എൽസി.പ്രായപരിധി 18-35. കടപ്ര പഞ്ചായത്ത് ഒന്നാംവാർഡ് താമസക്കാരിയായിരിക്കണം. ഫോൺ: 0469 2610016.

*കെട്ടിടനികുതി സ്വീകരിക്കും
കെട്ടിട നികുതി, ഫീസ് എന്നിവ സ്വീകരിക്കുന്നതിന് ഇന്നും നാളെയും (മാർച്ച് 30, 31) രാവിലെ 10 മുതൽ നാലുവരെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

*കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഏപ്രിൽ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരും.

*ലാബ് പ്രവർത്തനത്തിന് നിയന്ത്രണം
കോന്നി താലൂക്കാശുപത്രിയുടെ ലാബിൽ ഇലക്ട്രിക്കൽ വർക്കുകൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ 25 വരെ ലാബ് ഭാഗികമായി മാത്രം പ്രവർത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

*മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അവതരിപ്പിച്ചു. 11,86,68,500 രൂപ വരവും 11,62,17,500 രൂപ ചെലവും, 7,49,021 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ അറ്റകുറ്റപ്പണി, പാർപ്പിട മേഖല, കുടിവെള്ളം, ശുചിത്വം , തെരുവു വിളക്ക് പരിപാലനം , ആരോഗ്യമേഖല, കാർഷികമേഖല എന്നിവയ്‌ക്കൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നിവയ്ക്ക് 21.8 ലക്ഷം രൂപ, റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കും നിർമ്മാണത്തിനുമായി 55 ലക്ഷം രൂപ, പാർപ്പിട മേഖലയിൽ 1.12 കോടി രൂപ, ആരോഗ്യ മേഖലയിൽ 17 ലക്ഷം രൂപ, സ്ത്രീകളുടെ വികസനത്തിനായി 15 ലക്ഷം രൂപ, ആസ്തി സംരക്ഷണത്തിന് 10 ലക്ഷം രൂപ, കുടിവെള്ളം, ശുചിത്വം, മാലിന്യ പരിപാലനം എന്നിവയ്ക്കായി 18 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *