പത്തനംതിട്ട – പാലിയേറ്റീവ് രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി സിനിമ പ്രദർശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കൻഡറി പാലിയേറ്റിവിന്റെ കീഴിൽ വരുന്നവർക്കായിരുന്നു പ്രദർശനം. പി ആർ പി സി ജില്ലാ രക്ഷാധികാരിയും മുൻ എംഎൽഎ യുമായ രാജു എബ്രഹാം, എഡിഎം ബി.ജ്യോതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അംഗങ്ങളായ പോൾ രാജൻ, ലാലി ജോൺ, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രുതി, ഡോ. ജോസ്മിന യോഹന്നാൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനൽ കുമാർ എന്നിവർ പങ്കെടുത്തു.


