ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിളിൽ കേരളം ചുറ്റി എസ്ഐ ഷാജഹാൻ

Kerala Pathanamthitta

പത്തനംതിട്ട: എല്ലാ ജില്ലകളിലും ലഹരിക്കെതിരായ സന്ദേശവുമായി സൈക്കിളിൽ യാത്ര നടത്തുന്ന എസ്.ഐ ശ്രദ്ധേയനാവുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഷാജഹാനാണ് വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ സൈക്കിളിൽ സംസ്ഥാനം ചുറ്റുന്നത്. മേയ് 31 ന് കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര ഇന്നലെ ജില്ലയിൽ എത്തി. ഡി.എച്ച്. ക്യൂ ക്യാമ്പിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുഴുനീള യാത്രയിൽ 2025 കിലോമീറ്റർ താണ്ടുമെന്ന് ഷാജഹാൻ പറഞ്ഞു. കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തലമുറകളെയും കുടുംബങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും തന്നെ അപകടപ്പെടുത്തുമെന്ന് മനസിലാക്കി പോലീസ് നടപ്പിലാക്കുന്ന വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് എസ്.ഐയുടെ സൈക്കിളിലൂടെയുള്ള സന്ദേശയാത്രയെന്ന് ഷാജഹാൻ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *