‘കൃഷി സമൃദ്ധി’ യിലേക്ക് കുടംബശ്രീ ജെ എൽ ജി ഗ്രൂപ്പുകളും

Pathanamthitta
Print Friendly, PDF & Email

പന്തളം – തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എൽ ജി ഗ്രൂപ്പുകൾ കൃഷി സമൃദ്ധി പദ്ധതിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി ജെഎൽജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി നൽകിയ വിത്തുകളുടെ വിതരണോദ്ഘാടനം പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിർവഹിച്ചു. ചേന, ചേമ്പ്, കാച്ചിൽ, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് വിതരണം ചെയ്തത്.
കൃഷി ഓഫീസർ ലാലി സി പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ അധ്യക്ഷനായി. വാർഡ് അംഗം എ. കെ. സുരേഷ്, സി ഡി എസ് ചെയർ പേഴ്‌സൺ രാജി പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീനരാജു, ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *