പത്തനംതിട്ട: തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ(53) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ വസ്തുവിലുള്ള മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്തായിയുടെ രണ്ട് ആൺമക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ 20 വർഷം ശിക്ഷിച്ചിരുന്നു. അതിൻറെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പോലീസെത്തി നിയമ നടപടികൾ സ്വീകരിച്ചു.


