ആറന്മുള – മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഹരിത പഞ്ചായത്തായി പ്രസിഡന്റ് ഷീജ ടി ടോജി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് എൻ എസ് കുമാർ അധ്യക്ഷനായി. സെക്രട്ടറി ആർ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ നായർ, അംഗങ്ങളായ പ്രസാദ് വേരുങ്കൽ, ശരൺ പി ശശിധരൻ, ശ്രീനി ചാണ്ടിശ്ശേരി, പി എം ശിവൻ, എ എസ്. മത്തായി, വിൽസി ബാബു, സിന്ധു ഏബ്രഹാം, ഷീജ പ്രമോദ്, രേഖ പ്രദീപ്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ് കുമാർ, സിഡിഎസ് ചെയർപേഴ്‌സൺ സോമവല്ലി ദിവാകരൻ, വി ഇ ഒ ആശ ദേവി, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ അൽഫിയ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ, ഹരിത കർമ സേന കൺസോർഷ്യം സെക്രട്ടറി അഞ്ചു, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ കൊച്ചുമോൾ എന്നിവർ പങ്കെടുത്തു.


